അന്യം നിന്നു പോകുന്ന കലാരൂപങ്ങൾ പഴമയുടെ തനത് ശൈലിയിൽ സംരക്ഷിക്കും: സായംപ്രഭാ ഹോം

വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് സായംപ്രഭാ ഹോമിന്റെ നേതൃത്വത്തിൽ അന്യം നിന്നു പോകുന്ന കലാരൂപങ്ങൾ പഴമയുടെ തനത് ശൈലിയിൽ  നിലനിർത്തുന്നതിനു വേണ്ടി ശില്പശാലക്ക് തുടക്കം കുറിച്ചു. കോൽക്കളി,പരിചമുട്ട്, വട്ടപാട്ട്, കോളാമ്പി പാട്ട്, ചവിട്ട് കളി,  അറബനമുട്ട്  തുടങ്ങിയ പഴയകാല കലകൾ പഴമയുടെ തനത് ശൈലിയിൽ നിലനിർത്തുന്നതിന് വേണ്ടി പഞ്ചായത്ത് പരിധിയിലെ ഇത്തരം കലാകാരന്മാരെ കണ്ടെത്തി സായംപ്രഭാ ഹോമിന്റെ കീഴിൽ ഒരുമിപ്പിച്ചു ഇത്തരം കലകളോട് താൽപര്യമുള്ളവരെയും കണ്ടെത്തി അവർക്ക് പരിശീലനം നൽകുകയും ,  തുടർന്ന്  സ്കൂളുകളിൽ നിന്ന്  സായംപ്രഭാ ഹോം സന്ദർശിക്കുന്ന,  എൻഎസ്എസ്,  എൻസിസി, ജെ ആർ സി,  സ്കൗട്ട് & ഗൈഡ്, തുടങ്ങിയ സന്നദ്ധ സേവന കൂട്ടായ്മകൾക്ക് ഇത്തരം കലകളുടെ പ്രാധാന്യം ആവശ്യകതയും മനസ്സിലാക്കി നൽകുകയും വിദ്യാർത്ഥികളുടെ താല്പര്യം അനുസരിച്ച് ഇത്തരം കലകൾ തനത് ശൈലിയിൽ പുതിയ തലമുറക്ക് പകർന്നുനൽകുക എന്നതാണ് ശില്പശാല കൊണ്ട് ഉദ്ദേശിക്കുന്നത്. ശില്പശാലയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസൽ ഉത്ഘാടനം നിർവഹിച്ചു, റഫീഖ് ചോലക്കൽ, ഇബ്രാഹീം എ കെ,അബ്ദുറഹ്മാൻ എം തുടങ്ങിയത് ആശംസകൾ അറിയിച്ചു.വേങ്ങര ലൈവ്. ആദ്യത്തെ 30 ദിവസം കോൽക്കളി പരിശീലനവും തുടർന്ന് ഒന്നൊന്നായി മറ്റു കലകളും പരിശീലിപ്പിക്കും,  പരിശീലനത്തിനുശേഷം പൊതുജനങ്ങൾക്ക് വേണ്ടി പ്രദർശനവും സംഘടിപ്പിക്കുമെന്ന് സായംപ്രഭാ ഫെസിലിറ്റേറ്റർ അറിയിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}