മാറാക്കര: ലോക ഭക്ഷ്യ ദിനത്തിൽ ജൂനിയർ റെഡ് ക്രോസ് (ജെ.ആർ.സി) ൻ്റെ നേതൃത്വത്തിൽ മാറാക്കര എ.യു.പി.സ്കൂളിൽ നടന്ന ഫുഡ് ഫെസ്റ്റ് കൗതുകമായി. ജെ.ആർ.സി കേഡറ്റുകൾ വീട്ടിൽ നിന്നും പാചകം ചെയ്ത് കൊണ്ടുവന്ന പലഹാരങ്ങൾ വൈവിധ്യം കൊണ്ട് ശ്രദ്ധേയമായി. ജെ.ആ സി കോഡിനേറ്റർ പി.പി.മുജീബ് റഹ്‌മാൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ടി.വൃന്ദ ഉദ്ഘാടനം ചെയ്തു. വിജിത.വി.പി,ഉമ, നിതിൻ.എൻ, ജെ.ആർ.സി ഭാരവാഹികളായ അർച്ചിത് കൃഷ്ണ,മുഹമ്മദ് സിനാൻ.പി,ലിയാഫാത്തിമ, അമൻ ഹസൻ തുടങ്ങിയവർ നേതൃത്വം നൽകി.
മാറാക്കര എ.യു.പി.എസിൽ ജെ.ആർ.സി യുടെ ഫുഡ് ഫെസ്റ്റ് കൗതുകമായി
admin