വേങ്ങര ഉപജില്ല സ്കൂൾ പാചക തൊഴിലാളികൾക്ക് മത്സരം

വേങ്ങര: സ്കൂൾ പാചകത്തൊഴിലാളികൾക്ക് പ്രോത്സാഹനമായി വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പാചക മത്സരത്തിന്റെ ഭാഗമായി വേങ്ങര ഉപജില്ലയിലും പാചക മത്സരം നടന്നു. സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലും സ്പെഷ്യൽ സ്കൂളുകളിലും കുട്ടികൾക്ക് ഉച്ചഭക്ഷണം പാകം ചെയ്യാൻ നിയോഗിച്ചിട്ടുള്ള അംഗീകൃത തൊഴിലാളികൾക്കായാണ് മത്സരം. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയെ പുനർ നാമകരണം ചെയ്ത് 2022 ഡിസംബറിൽ കേന്ദ്രസർക്കാർ പുറപ്പെടുവിച്ച മാർഗ നിർദേശങ്ങളുടെ ഭാഗമായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഉച്ചഭക്ഷണ മെനുവിന്റെ ഭാഗമായുള്ള ഏതെങ്കിലുമൊരു വിഭവമാണ് പാചകം ചെയ്യേണ്ടത്.വേങ്ങര ലൈവ്.40 മിനിറ്റ് സമയമാണ് അനുവദിക്കുക. ഇരുമ്പുചോല എ. യു. പി സ്കൂളിൽ വെച്ചു നടന്ന പാചക മത്സരത്തിൽ ക്ലാരി ജി.എൽ.പി സ്കൂളിലെ ദേവയാനി ഒന്നാം സ്ഥാനത്തിനു അർഹയായി. പറമ്പിൽപീടിക സ്കൂളിലെ സരോജിനി രണ്ടാം സ്ഥാനവും, നെല്ലിപ്പറമ്പ് പി. എം. എസ്. എ. എം സ്കൂളിലെ ഫൗസിയ മൂന്നാം സ്ഥാനവും നേടി. വേങ്ങര ഉപജില്ലാ നൂൺ മീൽ ഓഫീസർ കെ. പ്രമോദ് കുമാർ, സ്കൂൾ പാചക കമ്മിറ്റി കൺവീനർ പി. അബ്ദുൽ ലത്തീഫ്, പി. ഇസ്മായിൽ, കെ. കെ മിനി, എൻ. നജീമ, കെ. ബിയ്യാത്തുട്ടി, കെ. ആഷിക്, ഇസ്മായിൽ തെങ്ങിലാൻ, ടി. മുനീർ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}