വേങ്ങര: മുഖ്യമന്ത്രിയുടെ മലപ്പുറം വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച് വേങ്ങര നിയോജക മണ്ഡലം മുസ്ലിം ലീഗ് വേങ്ങര ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. കുറ്റാളൂരിൽ നിന്നാരംഭിച്ച പ്രകടനം വേങ്ങര ടൗണിൽ സമാപിച്ചു. മണ്ഡലം ഭാരവാഹികളായ പി.കെ അസ് ലു, പി കെ അലി അക്ബർ,ഇ.കെ സുബൈർ മാസ്റ്റർ, ചാക്കീരി ഹർഷൽ, മങ്ക മുസ്തഫ, ആവയിൽ സുലൈമാൻ എന്നിവർ പ്രസംഗിച്ചു. പ്രകടനത്തിന് ടി ഹിദായത്തുള്ള,പുളിക്കൽ അബൂബക്കർ മാസ്റ്റർ, ടി.പി അഷ്റഫ്,വി.എസ് ബഷീർ മാസ്റ്റർ ഖാദർ പറമ്പിൽ ടി.വി ഇഖ്ബാൽ, ഇ.കെ മുഹമ്മദ് കുട്ടി പൂക്കുത്ത് മുജീബ് പുള്ളാട്ട് ഷംസു, കെ അബ്ദുസലാം, അലി കുഴിപ്പുറം നെടുമ്പള്ളി സൈദ്, എ.കെ നാസർ, കെ.ടി അബ്ദുസ്സമദ്, പിടി മൊയ്തീൻകുട്ടി മാസ്റ്റർ, പി.മുഹമ്മദ് ഹനീഫ, എൻ കെ നിഷാദ് എന്നിവർ നേതൃത്വം നൽകി.
മണ്ഡലം ലീഗ് പ്രതിഷേധ പ്രകടനം നടത്തി
admin