തിരൂരങ്ങാടിയിലെ പൊതു കിണർ മാലിന്യ പ്രശ്നം പരിഹരീക്കണം എ എ പി

തിരുരങ്ങാടി: തിരൂരങ്ങാടി ടൗണിലുള്ള പൊതുജനങ്ങളും അന്യസംസ്ഥാന തൊഴിലാളികളും വ്യാപാര സ്ഥാപനങ്ങളിലും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വളരെ പഴക്കമുള്ള സാധാരണക്കാരായ പൊതു ജനങ്ങളുടെ ആശ്രയമായ പൊതു കിണർ നിറ വിത്യസവും രുചി വ്യത്യാസവും അനുഭവപെടുന്നതായി പരാതി. 

കിണർ ഉപയോഗിക്കുന്നവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഹെൽത്ത് ഇൻസ്‌പെക്ടർ വെള്ളം പരിശോധിക്കുകയും  വെള്ളത്തിൽ മാലിന്യം കലരുന്നു എന്ന് പ്രാഥമിക പരിശോധനയിൽ കണ്ടത്തിയെങ്കിലും തുടർനടപടികൾ ഉണ്ടായില്ല  വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് നിരവധി ആളുകൾ ഉപയോഗിക്കുന്ന വെള്ളത്തിൻറെ തുടർ പരിശോധന നടത്തി കിണറിലേക്ക് ഒഴുകുന്ന മാലിന്യം എവിടെ നിന്ന് എന്ന് പരിശോധിച്ച് ഉടൻ പരിഹാരം കാണണം ജനങ്ങളുടെ കുടി വെള്ള പ്രശനം പരിഹരിക്കാൻ ഉദ്ദേഗസ്ഥർ അടിയന്തിര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഫുഡ് സേഫ്റ്റി ഓഫീസർക്ക് തിരൂരങ്ങാടി മണ്ഡലം അം ആദ്മീ ഭാരവാഹികളായ ഷമീം ഹംസ പി ഓ , ഫൈസൽ ചെമ്മാട്, അബ്ദുൽ റഹീം പൂക്കത്ത് എന്നിവരുടെ നേതൃത്വത്തിൽ പരാതി നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}