ചെങ്ങാനി: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ശൈഖുനാ ഇ സുലൈമാൻ മുസ്‌ലിയാരുടെ നേതൃത്വത്തിൽ ചെങ്ങാനിയിൽ സംഘടിപ്പിച്ച മഫ്‌ലഹ് മീലാദ് സമ്മേളനം പ്രൗഢമായി.
മീലാദ് സമ്മേളനത്തിന്റെ ഭാഗമായി ആയിരത്തോളം വീടുകളിൽ തിരുനബി സ്നേഹത്തിന്റെ മധുര പകർന്ന മധുര പ്രയാണം നവ്യാനുഭവമായി
വൈകുന്നേരം 5 മണിക്ക് കരുവാങ്കല്ലിൽ നിന്ന് ആരംഭിച്ച മീലാദ് സ്നേഹ റാലിയിൽ റഈസുൽ ഉലമ സുലൈമാൻ ഉസ്താദിന്റെ നേതൃത്വത്തിൽ ആയിരങ്ങൾ അണിനിരന്നു
മഗ്രിബിന് ശേഷം നടന്ന ഗ്രാന്റ് മൗലിദിന് സയ്യിദ് ഹസൻ ബുഖാരി തങ്ങൾ ഹാഫിള് സാദിഖലി നേതൃത്വം നൽകി.
ഹുബ്ബുറസൂൽ സമ്മേളനം ഇ സുലൈമാൻ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ മുഹ്‌യുസ്സുന്ന പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു.
സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാരംഭപ്രാർത്ഥന നടത്തി കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി മദ്ഹുറസൂൽ പ്രഭാഷണം നടത്തി കല്ലറക്കൽ തങ്ങൾ സ്വലാത്തിന് നേതൃത്വം നൽകി ബായാർ തങ്ങൾ പ്രാർത്ഥന നിർവഹിച്ചു സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി സയ്യിദ് ജലാലുദ്ദീൻ ജീലാനി സയ്യിദ് ഹസൻ ശാത്വിരി സയ്യിദ് സൈനുൽ ആബിദ് ജമലുല്ലൈലി സയ്യിദ് മുർതളാ ശിഹാബ് സയ്യിദ് മഅറൂഫ് ജിഫ്‌രി അഹ്‌മദ് അബ്ദുല്ലാ അഹ്സനി പങ്കെടുത്തു
അബ്ദുൽ മജീദ് അഹ്സനി സ്വാഗതവും ഹാമിദ് തങ്ങൾ നന്ദിയും പറഞ്ഞു.