വേങ്ങര: വേങ്ങര ഉപജില്ലാ ഐ. ടി മേളയിൽ ചോലക്കുണ്ട് ഗവ. യു.പി സ്കൂൾ പന്ത്രണ്ടാം തവണയും യു. പി വിഭാഗം ഓവറോൾ ചാമ്പ്യൻമാരായി. മലയാളം ടൈപ്പിംഗ്, ഡിജിറ്റൽ പെയ്ൻ്റിംഗ്, ഐ. ടി ക്വിസ് തുടങ്ങിയ മത്സരങ്ങളിൽ പുലർത്തുന്ന മികവാണ് ഈ മികച്ച വിജയത്തിന് പിന്നിലുള്ളത്. ഈ സ്കൂളിൽ നിന്ന് മലയാളം ടൈപ്പിംഗ്, വിജയികളായ കുട്ടികൾ പലതവണ ഹൈസ്കൂൾ, ഹയർ സെക്കൻ്ററി വിഭാഗം സംസ്ഥാന തല മത്സരങ്ങളിൽ ഒന്നാം സ്ഥാനക്കാരായിട്ടുണ്ട്. യുപി വിഭാഗത്തിന് ജില്ലാ തല മത്സരങ്ങളുണ്ടായിരുന്ന വർഷങ്ങളിൽ മലപ്പുറം ജില്ലയിലെ ചാമ്പ്യൻ പട്ടവും തുടർച്ചയായി ചോലക്കുണ്ട് ജി.യു.പി സ്കൂൾ നിലനിർത്തിയിരുന്നു. ഈ വർഷം മലയാളം ടൈപ്പിംഗ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കെ.പി. കൃഷ്ണജിത്ത് 210 അക്ഷരങ്ങളാണ് ഒരു മിനിട്ടിൽ ടൈപ്പ് ചെയ്തത്. ഇത് യു.പി. വിഭാഗത്തിലെ മലപ്പുറം ജില്ലയിലെ റിക്കാർഡ് വേഗതയാണ്. ഈ വർഷം വേങ്ങര ഉപജില്ലയിൽ ഹൈസ്കൂൾ, ഹയർ സെക്കൻ്ററി മത്സരാർഥികൾ പോലും ഇത്രയും വേഗതയിൽ മലയാളം ടൈപ്പ് ചെയ്തിട്ടില്ലെന്നു അധ്യാപകർ പറയുന്നു.
ചോലക്കുണ്ട് ജി.യു.പി. സ്കൂൾ പന്ത്രണ്ടാം തവണയും ഓവറോൾ ചാമ്പ്യൻമാർ
admin