പൗരപ്രമുഖനും കോൺഗ്രസ് നേതാവുമായിരുന്ന കുറ്റൂർ നോർത്ത് സ്വദേശി കെ പി കുഞ്ഞിമൊയ്തു ഹാജി എന്ന (ബാപ്പു) മരണപ്പെട്ടു

വേങ്ങര: പഞ്ചായത്ത് 
കുറ്റൂർ നോർത്ത് സ്വദേശിയും പൗരപ്രമുഖനും, കോൺഗ്രസ് നേതാവുമായിരുന്ന കെ പി കുഞ്ഞിമൊയ്തു ഹാജി എന്ന (ബാപ്പു) മരണപ്പെട്ടു 
     
ദീർഘകാലം മലപ്പുറം ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി, കെപിസിസി മെമ്പർ, മലപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മെമ്മോറിയൽ ട്രസ്റ്റ് വൈസ് ചെയർമാൻ, 12 വർഷക്കാലം മലപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട്, തിരൂർ തലക്കടത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അരിക്കട്ട് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ്   സൊസൈറ്റി എന്നീ സ്ഥാനങ്ങൾ വഹിച്ച വ്യക്തിയായിരുന്നു.

മയ്യത്ത് കബറടക്കം ഇന്ന് വൈകുന്നേരം 5 മണിക്ക് കുറ്റൂർ കുന്നാഞ്ചേരി പള്ളിയിൽ നടക്കും.

ഭാര്യ ജമീല അഴിഞ്ഞിലം 
മക്കൾ: മൊയ്തീൻകുട്ടി എന്ന കുട്ടി മോൻ (ജിദ്ദ) സക്കീന (ചെറുവണ്ണൂർ) മുഹമ്മദ് ജസീം (കെ എം എച്ച്എസ്എസ് കുറ്റൂർ നോർത്ത്)

സഹോദരങ്ങൾ: കെ പി ഹുസൈൻ ഹാജി എന്ന കുഞ്ഞുട്ടി, മറിയുമ്മ ഹജ്ജുമ്മ, കെ പി അബ്ദുൽ മജീദ് (കെപിസിസി സെക്രട്ടറി), പരേതരായ കെ പി അബ്ദുറഹ്മാൻകുട്ടി, കെ പി മുഹമ്മദലി മാസ്റ്റർ
Previous Post Next Post

Vengara News

View all