വേങ്ങര: പിണറായി പോലീസ് ആർഎസ്എസ് കൂട്ടുകെട്ട് കേരളത്തെ തകർക്കുന്നു എന്ന പ്രമേയമുയർത്തിപ്പിടിച്ച് എസ് ഡി പി ഐ നടത്തിവരുന്ന ക്യാമ്പയിനിന്റെ ഭാഗമായി 16/10/24 ബുധൻ വേങ്ങര പഞ്ചായത്തിൽ വൈകുന്നേരം അഞ്ചുമണിക്ക് കൂരിയാട് നിന്നും ആരംഭിച്ച് കച്ചേരിപ്പടി അങ്ങാടിയിൽ സമാപിക്കുന്ന പദയാത്രയും പൊതുസമ്മേളനവും 25/10/24 വെള്ളിയാഴ്ച വേങ്ങരയിൽ നടക്കുന്ന ജന ജാഗ്രതാ റാലിയും വിജയിപ്പിക്കാൻ എസ് ഡി പി ഐ വേങ്ങര പഞ്ചായത്ത് കൺവെൻഷൻ തീരുമാനിച്ചു.
കൺവെൻഷൻ എസ് ഡി പി ഐ വേങ്ങര നിയോജക മണ്ഡലം പ്രസിഡന്റ് ഷരീഖാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എസ് ഡി പി ഐ വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കോടൻ അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് സെക്രട്ടറി മൻസൂർ അപ്പാടൻ, എസ്ഡിപിഐ ജില്ലാ സമിതി അംഗം കല്ലൻ അബൂബക്കർ മാസ്റ്റർ, വേങ്ങര നിയോജക മണ്ഡലം സെക്രട്ടറി കല്ലൻ നാസർ സാഹിബ്, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എം കമറുദ്ദീൻ, മണ്ഡലം വൈസ് പ്രസിഡന്റ് സെയ്തു കെ കെ, മണ്ഡലം സെക്രട്ടറി മുസ്തഫ പള്ളിയാളി, മണ്ഡലം ട്രഷറർ അബ്ദുനാസർ ഇ കെ, എസ് ഡി ടി യു സംസ്ഥാന സമിതി അംഗം ഹനീഫ കരുമ്പിൽ, വിമൺ ഇന്ത്യ മൂവ്മെന്റ് ജില്ലാ സെക്രട്ടറി ആരിഫ ടീച്ചർ എന്നിവർ സംസാരിച്ചു.