തിരൂരങ്ങാടി: മുനിസിപ്പാലിറ്റിയിൽ കൊടിമരം പതിനേഴാം ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് കുടുംബ സംഗമം സംഘടിപ്പിച്ചു. സംഗമം കെപിസിസി ജനറൽ സെക്രട്ടറി കെ പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. ശരീഫ് മച്ചിങ്ങൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മോഹനൻ വെന്നിയൂർ, സലിം ചുള്ളിപ്പാറ, ഷറഫലി മാസ്റ്റർ മൂന്നിയൂർ, സിപി സുഹ്റാബി, ഷംസുദ്ദീൻ മച്ചിങ്ങൽ, കദീജ പൈനാട്ടിൽ, തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ ശിഹാബ് കെ പി, സ്വാഗതവും യൂസഫലി സി ടി നന്ദിയും പറഞ്ഞു.
കോൺഗ്രസ് കുടുംബ സംഗമം നടത്തി
admin