വിദ്യാർഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതി റിമാൻഡിൽ

വേങ്ങര: ഊരകം വെങ്കുളം നവോദയ വിദ്യാലയത്തിൽ താമസിച്ചുപഠിക്കുന്ന വിദ്യാർഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി എന്ന പരാതിയിൽ വേങ്ങര പോലീസ് കേസെടുത്തു.

അറസ്റ്റുചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി. ഊരകം മേൽമുറി കോട്ടുമല പരവക്കൽ ഇബ്രാഹിമിന്‌ (57) എതിരേ കുട്ടികൾ നൽകിയ പരാതിയിലാണ് വേങ്ങര പോലീസ് അന്വേഷണം നടത്തി നടപടിയെടുത്തത്. ഇദ്ദേഹം ഊരകം വെങ്കുളം നവോദയ വിദ്യാലയത്തിലെ വാർഡനും കെയർടേക്കറുമാണ്. ഒരു കുട്ടിയുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ മറ്റു മൂന്നുകുട്ടികൾക്കുകൂടി സമാനമായ അനുഭവമുണ്ടായെന്നു കണ്ടെത്തുകയായിരുന്നു.

വിദ്യാലയത്തിൽ താമസിച്ചുപഠിക്കുന്ന കൂടുതൽ കുട്ടികൾ ഇയാളുടെ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്നു കണ്ടെത്താൻ കൂടുതൽ അന്വേഷണം നടത്തുമെന്ന് വേങ്ങര എസ്.എച്ച്.ഒ. സി.ഐ. രാജേന്ദ്രൻ ആർ. നായർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}