ശുചീകരണ യജ്ഞം സംഘടിപ്പിച്ചു

ഊരകം: നെഹ്റു യുവ കേന്ദ്ര മലപ്പുറവും സംസ്ഥാന യുവജന ക്ഷേമ ബോർഡും സംയുക്തമായി മാലിന്യ മുക്ത നവകേരളം, സ്വച്ഛത ഹി സേവ പദ്ധതികളുടെ സംയുക്ത  ആഭിമുഖ്യത്തിൽ ഊരകം ഗ്രാമപഞ്ചായത്തിലെ വിവിധ ക്ലബ്ബുകളെ പങ്കെടുപ്പിച്ചുകൊണ്ട് ശുചീകരണ യജ്ഞം സംഘടിപ്പിച്ചു.

ചടങ്ങ് പ്രതിപക്ഷ ഉപ നേതാവ്  പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി.കെ അബൂ ത്വഹിർ അധ്യക്ഷത വഹിച്ച ചടങ്ങിൽ  യുവജനക്ഷേമ ബോർഡ് ബ്ലോക്ക്‌ കോഡിനേറ്റർ കെ.കെ അബൂബക്കർ മാസ്റ്റർ മാലിന്യ മുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 

എൻ.വൈ.കെ കോഡിനേറ്റർമാരായ മുഹമ്മദ് അസ്‌ലം, രഞ്ജിത്ത് എന്നിവരും ഫിഫ കോട്ടുമല,വാസ്കോ വെങ്കുളം, റെയിൻബോ ഊരകം, യുവജന പാറക്കണി എന്നീ ക്ലബ്ബ് പ്രവർത്തകരും ഈ കർമ്മപദ്ധതിയിൽ പങ്കാളികളായി.

മുപ്പതോളം വരുന്ന ക്ലബ്ബ് പ്രവർത്തകർ സ്കൂൾ പരിസരം,ബസ്റ്റോപ്പ്,റോഡ് പരിസരമാണ് വൃത്തിയാക്കിയത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}