എ.ആർ നഗർ: തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി എ ആർ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ക്യാമ്പ് 'എക്സിക്യൂട്ടിവ് മിഷൻ 2025 എന്ന പേരിൽ കുന്നുംപുറം ദാറുഫിഫാ ഹാളിൽ സംഘടിപ്പിച്ചു.
മണ്ഡലം പ്രസിഡൻ്റ് ഹംസതെങ്ങിലാൻ അധ്യക്ഷത വഹിച്ചു. കെ.പി സി സി സെക്രട്ടറി കെ.പി അബ്ദുൽ മജീദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കെ.പി സി സി മെമ്പർ പറമ്പർ റഷീദ് മുഖ്യപ്രഭാഷണം നടത്തി. എകെ അബ്ദുറഹിമാൻ മിഷൻ 2025 ക്ലാസെടുത്തു.
കെ. സി അബ്ദുറഹിമാൻ, കരീം കാബ്രൻ ,പി കെ മൂസ ഹാജി, പി സി ഹുസൈൻ ഹാജി, കെ.പി മൊയ്ദീൻകുട്ടി, സുലൈഖ മജീദ്, ശ്രീജ സുനിൽ എന്നിവർ സംസാരിച്ചു. മുസ്തഫ പുള്ളിശ്ശേരി, റിയാസ് കല്ലൻ, മൊയ്ദീൻകുട്ടി മാട്ടറ, ഫിർദൗസ് പി കെ, ഹസ്സൻ പി കെ, മജീദ് പുളക്കൽ, ഉബൈദ് വെട്ടിയാടൻ, ഷൈലജ പുനത്തിൽ, സുരേഷ്, മമ്പുറം, രാജൻ വാക്കയിൽ, അനി എന്നിവർ നേതൃത്വം നൽകി.
ബൂത്ത് മണ്ഡലം നിയോജക മണ്ഡലം തല ഭാരവാഹികളും , യൂത്ത് കോൺഗ്രസ് മഹിളാ കോൺഗ്രസ് , തളിദ് കോൺഗ്രസ്, ഭാരവാഹികളും വാർഡ് മെമ്പർ മാർ , ബേങ്ക് ഡെയറക്ടർമാർ, എന്നിവർ സംബന്ധിച്ചു. സക്കീർ ഹാജി സ്വാഗതവും നിയാസ് പി സി നന്ദിയും പറഞ്ഞു.