മലപ്പുറം : ജില്ലയിൽ ഇതുവരെ 80.62 ശതമാനം പേർ മസ്റ്ററിങ് നടത്തിയതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ജില്ലയിൽ ആകെയുള്ള പി.എച്ച്.എച്ച്, ഒ.വൈ.വൈ. കാർഡുകളിലുള്ള 20,58,344 അംഗങ്ങളിൽ 16,59,454 പേർ ഇതിനകം മസ്റ്ററിങ് നടത്തി. ബാക്കിയുള്ള 3,98,890 പേർ ഉടൻ മസ്റ്ററിങ് പൂർത്തിയാക്കണമെന്നും സപ്ലൈ ഓഫീസർ അറിയിച്ചു.
അനുവദിച്ച സമയപരിധിക്കുള്ളിൽ മസ്റ്ററിങ് നടപടികളുമായി സഹകരിച്ച് റേഷൻകാർഡുകളിലെ പേരും വിഹിതവും നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം.
ആധാർ കാർഡും റേഷൻകാർഡുമായി റേഷൻ കടകളിലെത്തിയും ക്യാമ്പുകളിൽനിന്നും സൗജന്യമായി മസ്റ്ററിങ് ചെയ്യാം. വിവിധ താലൂക്കുകളിലെ ക്യാമ്പുകൾ ഞായറാഴ്ച മുഴുവൻ സമയവും പ്രവർത്തിക്കും. മെഷീനിൽ വിരൽ പതിയാത്തവർക്ക് ഐറിസ് സ്കാനർ ഉപയോഗിച്ചും മസ്റ്ററിങ് പൂർത്തിയാക്കാമെന്നും അദ്ദേഹം പറഞ്ഞു.