പുത്തനാശയരൂപീകരണത്തിന്റെ ജനാധിപത്യവൽക്കരണം ഉദ്ദേശിച്ചുകൊണ്ട് കേരള സർക്കാർ ഏറ്റെടുത്തിട്ടുള്ള സമഗ്രമായ ഒരു വിദ്യാഭ്യാസ പരിപാടിയാണ് യങ്ങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം.
ഹൈസ്കൂൾ മുതൽ ഗവേഷണതലം വരെയുള്ള വിദ്യാർത്ഥികൾ ഈ പരിപാടിയിൽ പങ്കെടുക്കുന്നു. നിത്യ ജീവിതത്തിലെ പ്രശ്നങ്ങളുടെ നിർദ്ധാരണമാണ് ഈ പരിപാടിയുടെ മുഖ്യ ലക്ഷ്യം.
കേരളത്തിലെ ഹൈസ്കൂൾ മുതലുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും പങ്കെടുത്ത പരിപാടിയിൽ 779 കുട്ടികൾ രജിസ്റ്റർ ചെയ്യുകയും,139 ഗ്രൂപ്പുകളിലായി 88 ആശയങ്ങൾ സമർപ്പിക്കുകയും ചെയ്തു
ഐ യു എച്ച്എസ്എസ് പറപ്പൂർ സംസ്ഥാനതലത്തിൽ എട്ടാം സ്ഥാനവും, മലപ്പുറം റവന്യൂ ജില്ലയിൽ ഒന്നാം സ്ഥാനവും നേടി.
സ്കൂളിനുള്ള ഉപഹാരം മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം ടി പി എം ബഷീറിൽ നിന്ന് സ്കൂൾ പ്രധാന അധ്യാപകൻ എ മമ്മു, സ്കൂളിലെ വൈ ഐ പി കോഡിനേറ്റർ നെഹ്‌ല ടീച്ചർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
പ്രസ്തുത ചടങ്ങിൽ വച്ച് സ്കൂളിലെ ഒരു അധ്യായന വർഷത്തെ മുഴുവൻ പരിപാടികളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള അക്കാദമിക് കലണ്ടറും പ്രകാശനം ചെയ്തു.
സ്കൂൾ മാനേജിംഗ് കമ്മിറ്റി വൈസ് പ്രസിഡണ്ട് ടി കുഞ്ഞിപ്പൊക്കർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ പി മുഹമ്മദ് അഷ്റഫ്, എംടിഎ പ്രസിഡണ്ട് സമീറ, പൂർവ വിദ്യാർത്ഥി സംഘം ജനറൽ സെക്രട്ടറി അബ്ദുൽ ഹഖ്, ബേബി ആശ, സിപി റഷീദ്, ഷാഹുൽഹമീദ്, തുടങ്ങിയവർ സംസാരിച്ചു.