മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജ് യാത്രക്ക് തെരഞ്ഞെടുക്കപ്പെട്ടവർ ആദ്യ ഗഡു അടക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 31 വരെ നീട്ടിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു. 1,30,300 രൂപയാണ് ആദ്യഗഡു.
പണമടച്ച സ്ലിപ്പും അനുബന്ധ രേഖകളും 2024 നവംബർ 5-നകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമർപ്പിക്കേണ്ടതാണ്. ഒക്ടോബർ 21 ആയിരുന്നു പണമടയ്ക്കേണ്ട അവസാനതീയതിയായി നേരത്തെ അറിയിച്ചിരുന്നത്. വിവിധ മേഖലകളിൽ നിന്നുള്ള ആവശ്യം പരിഗണിച്ചാണ് തീയതി നീട്ടിയതെന്ന് ഹജ്ജ് കമ്മിറ്റി അറിയിച്ചു.