വേങ്ങര: വിവിധ വിഷയങ്ങളിൽ ആഴത്തിലുള്ള പഠനത്തിനും പൂർണ അവബോധനത്തിനും വായന അനിവാര്യമാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. ആസ്തി ഫണ്ടിൽ ഉൾപ്പെടുത്തി മണ്ഡലത്തിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങൾക്കും വായനശാലകൾക്കും നൽകുന്ന പുസ്തകങ്ങളുടെ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് പുളിക്കൽ അബൂബക്കർ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ. മൻസൂർ കോയ തങ്ങൾ, കെ.പി. ഹസീന ഫസൽ, റഷീദ് കൊണ്ടാണത്ത്, ടി.കെ. കുഞ്ഞിമുഹമ്മദ്, മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡന്റ് പി.കെ. അസ്‌ലു, ഇ.കെ. സെയ്തുബിൻ, സഫിയ മലേക്കാരൻ, പറങ്ങോടത്ത് അസീസ് തുടങ്ങിയവർ പ്രസംഗിച്ചു.