പറപ്പൂർ ഹോമിയോ ആശുപത്രിക്ക് സ്വന്തം കെട്ടിടമുയരും; സ്ഥലം വിട്ടു നൽകി മുഹമ്മദ് അബ്ദുറഹ്മാൻ

പറപ്പൂർ: പറപ്പൂർ ഹോമിയോ ആശുപ്രതിക്ക് വിട്ടുനൽകുന്ന ഭൂമിയുടെ പ്രമാണത്തിൽ
തുമ്പത്ത് അബ്ദുർറഹ്മാൻ കോട്ടക്കൽ സബ് രജിസ്ട്രാർ മുമ്പാകെ ഒപ്പുവെക്കുന്നു.

വേങ്ങര പറപ്പൂർ ഗവ. ഹോമിയോ
ഡിസ്പെൻസറിക്ക് സ്വന്തം ഭൂമി
സംഭാവനയായി നൽകി പൊ
തുപ്രവർത്തകന്റെ മാതൃക. പറ
പൂർ ചോല കുണ്ടിലെ തുമ്പത്ത്
മുഹമ്മദ് അബ്ദുർറഹ്മാനാണ്
ആതുരാലയത്തിനായി ഭൂമി
നൽകി മാതൃകയായത്.
1973 മുതൽ പറപ്പൂർ പഞ്ചാ
യത്തിൽ സർക്കാർ ഹോമിയോ
ആശുപത്രി പ്രവർത്തിക്കുന്നു
ണ്ട്. സമീപ പഞ്ചായത്തുകളിൽ
നിന്നെല്ലാം ഹോമിയോ ചികി
ത്സ തേടുന്നവർ ഈ ആശുപ
ത്രിയേയാണ് ആശ്രയിക്കുന്നത്.
അരനൂറ്റാണ്ടായിട്ടും വാടക
കെട്ടിടത്തിൽ പ്രവർത്തിക്കുന്ന
ആശുപത്രിക്ക് സ്വന്തം സ്ഥലം
ലഭ്യമാക്കാൻ അധികൃതർക്ക്
സാധിച്ചിരുന്നില്ല. ഇതിനിടെ
കെട്ടിട ഉടമ ഒഴിഞ്ഞ് നൽകാൻ
ആവശ്യപ്പെടുകയും ചെയ്തി
രുന്നു.
വേങ്ങര ബ്ലോക്ക് പഞ്ചായ
ത്ത് അംഗവും കോൺഗ്രസ്സ് നേതാവുമായ നാസർ പറപ്പൂരാണ്
കോൺഗ്രസ്സ് പ്രവർത്തകനായ
തുമ്പത്ത് മുഹമ്മദ് അബ്ദുറ
ഹ്മാനെ സമീപിച്ച് ആശുപത്രി
ക്ക് ആവശ്യമായ ഭൂമി നൽകുക
എന്ന ആശയം മുന്നോട്ട് വെ
ച്ചത്.
പറപ്പൂർ പഞ്ചായത്ത് 18-ാംവാർഡിലാണ് കെട്ടിടത്തിനു
ള്ള ഭൂമിയും റോഡും ഉൾപ്പെടെ
ഏഴര സെന്റ് ഭൂമി നൽകിയത്.
പഴയകാല കോൺഗ്രസ്സ് പ്രവ
ർത്തകനായിരുന്ന തുമ്പത്ത് കു
ഞ്ഞിമൊയ്തീൻ കുട്ടിയുടെ മക
നാണ് ഭൂമി വിട്ടുനൽകിയ മുഹ
മ്മദ് അബ്ദുർറഹ്മാൻ.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}