ചെണ്ടുമല്ലി വിളവെടുത്തു

പാക്കടപ്പുറായ: പാക്കടപ്പുറായ ജൈവ ജി.എൽ.ജി.ക്ക് കീഴിൽ ബാലിക്കാട് വലിയതൊടുവിൽ കൃഷി ചെയ്ത ചെണ്ടുമല്ലിപൂക്കൾ വിളവെടുത്തു. വേങ്ങര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹസീന ഫസൽ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് ടി.കെ. കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. എം. ആരിഫ, എ.കെ. സലിം, കൃഷി അസിസ്റ്റന്റ് റിനി അബ്രഹാം, അക്ഷര അയൽക്കൂട്ടം ഭാരവാഹികളായ ഒ.കെ. ബിന്ദു, എ.കെ. ശ്രീജിത, ഒ. ശ്രീഷ, പി. മാധവി, കെ.പി. സരോജിനി, ഒ.കെ. സരോജിനി, സുബൈദ അന്നങ്ങാടി എന്നിവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}