ബാലാവകാശ കമ്മീഷൻ കേസെടുത്തു

തിരുരങ്ങാടി: പിഞ്ചുകുഞ്ഞുങ്ങൾ അപകട വഴിയിലൂടെ അംഗൻവാടിയിലെക്കുള്ള യാത്രയും 90% അംഗപരിമിതിയുള്ള 12 വയസ്സുള്ള കുട്ടിയെ എടുത്തുകൊണ്ടു പോകുന്നതിനുള്ള ബുദ്ധിമുട്ടും അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സും പൊതുപ്രവർത്തകനായ മൊയ്തീൻകുട്ടി കെ.ടി യുടെയും നേതൃത്വത്തിൽ മൈനർ ഇറിഗേഷൻ  ഡിപ്പാർട്ട്മെൻ്റുമായി ചർച്ച നടത്തി.
തോടിന് സൈഡിലൂടെ ഒന്നര അടി വീതിയിലുള്ള ഭാഗത്ത് തെരുവുവിളക്ക് സ്ഥാപിക്കുന്നതിന് അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെഎസ്ഇബി ഓഫീസുമായും ചർച്ച നടത്തി.
 മുഖ്യമന്ത്രിക്ക് കൊടുത്ത പരാതിയിൽ തിരൂരങ്ങാടി നഗരസഭ ആവശ്യപ്പെട്ട എൻ. ഒ. സി .അടിയന്തരമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭാരവാഹികൾ നിവേദനവും നൽകി. എൻ .എഫ് .പി .ആർ ഭാരവാഹികളായ താലൂക്ക് പ്രസിഡണ്ട് അബ്ദുൽ റഹീം പൂക്കത്ത് , മനാഫ് താനൂർ, മൊയ്തീൻ കുട്ടി കെ ടി, നിയാസ് അഞ്ചപ്പുര, എം സി അറഫാത്ത് പാറപ്പുറം എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നൽകിയത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}