വേങ്ങര: കുറ്റാളൂര്‍ ബദ്‌രിയ്യ ശരീഅത്ത് കോളേജ് വിദ്യാർത്ഥി സംഘടന ബി.എസ്.എ സംഘടിപ്പിക്കുന്ന ആര്‍ട്‌സ് ഫെസ്റ്റി ന്റെ ലോഗോപ്രകാശനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
തിരുനബി മുഹമ്മദ് (സ്വ) തങ്ങളുടെ മീലാദിനെ
ആസ്പദമാക്കി അണിയിച്ചൊരുക്കുന്ന കലാ മാമാങ്കത്തിന് 'ഹുവൽ ഹബീബ് ' എന്നാണ് പേര് നല്‍കിയിരിക്കു ന്നത്. ബദ്‌രിയ്യ പൂര്‍വ വിദ്യാർത്ഥി സയ്യിദ് സുബ്ഹാന്‍ ഫൈസിയാണ് ലോഗോ ഡിസൈന്‍ ചെയ്തത്.
പ്രിന്‍സിപ്പല്‍ അബ്ദുല്‍ ഖാദര്‍ ഫൈസി കുന്നുംപുറം, പാണക്കാട് സയ്യിദ് ഹാഷിര്‍ അലി ശി ഹാബ് തങ്ങള്‍, മൂസ ഫൈസി പഴമള്ളൂര്‍, റഫീഖ് വാഫി, മിന്നത്തു റഹ്മാൻ ഹൈതമി, വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് നാസിം കുളപ്പറമ്പ്, ജനറല്‍ സെക്രട്ടറി ഷബിലി കളാട്, ട്രഷറര്‍ അദ്നാൻ പാറക്കണ്ണി, ഫൈന്‍ ആര്‍ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ ഫായിസ് എടവണ്ണപ്പാറ കണ്‍വീനറുമാർ അസ്‌ലം കുന്നത്ത്, അഷ്മിൽ ചട്ടിപ്പറമ്പ് എന്നിവർ പങ്കെടുത്തു.