തിരൂരങ്ങാടി: കുണ്ടൂർ അബ്ദുൽഖാദർ മുസ്‌ലിയാരുടെ ഉറൂസ് മുബാറക്കിന് തിങ്കളാഴ്ച തുടക്കമായി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാർ കൊടിയേറ്റി. സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി പ്രാർത്ഥന നടത്തി.
അബൂഹനീഫൽ ഫൈസി തെന്നല, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, വണ്ടൂർ അബ്ദുറഹ്‌മാൻ ഫൈസി തുടങ്ങിയവർ പങ്കെടുത്തു. മഖാമിൽ നടന്ന സിയാറത്തിന് താനാളൂർ അബ്ദു മുസ്‌ലിയാർ നേതൃത്വംനൽകി.വേങ്ങര ലൈവ്.ചൊവ്വാഴ്ച രാത്രി ഏഴിന് നടക്കുന്ന ആത്മീയ സമ്മേളനത്തിൽ സയ്യിദ് ഹുസൈൻ ജമലുല്ലൈലി പ്രാർത്ഥന നടത്തും. സി.കെ. റാഷിദ് ബുഖാരി പ്രഭാഷണം നടത്തും. വ്യാഴാഴ്ച രാത്രി ഏഴിന് നടക്കുന്ന ഉറൂസിന്റെ സമാപനം സയ്യിദ് ഇബ്‌റാഹീം ഖലീലുൽ ബുഖാരി ഉദ്ഘാടനംചെയ്യും.