ക്ഷേമനിധി ആനുകൂല്യങ്ങളും പെൻഷനും കവരുന്നതിൽ നിന്ന് സർക്കാർ പിൻമാറണം:

മലപ്പുറം: ക്ഷേമനിധി അംഗങ്ങളുടെ ആനുകൂല്യങ്ങളും പെൻഷനും കവരുന്നതിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ പറഞ്ഞു.
    
യുഡിഎഫ് സർക്കാരിന്റെ ഭരണകാലഘട്ടത്തിൽ നൽകിക്കൊണ്ടിരുന്ന തൊഴിലാളികളുടെ വിവിധങ്ങളായ ആനുകൂല്യങ്ങൾ ഓരോന്നായി പട്ടിണിപ്പാവങ്ങളുടെ സർക്കാരാണെന്ന്  അവകാശപ്പെടുന്ന ഇടതുപക്ഷ ഗവൺമെന്റ് വെട്ടിച്ചുരുക്കുന്ന സങ്കടകരമായ പ്രവണതയാണ് കണ്ടുവരുന്നത് മാസങ്ങളായി നൽകാതെ ഇരിക്കുന്ന മാസാന്ത പെൻഷനും വർഷങ്ങളായി വിതരണം ചെയ്യാതെ മുടങ്ങിക്കിടക്കുന്ന ആനുകൂല്യങ്ങളും ഉടൻ വിതരണം ചെയ്യണമെന്നും പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന നിർമ്മാണ മേഖലയെ സംരക്ഷിക്കുന്നതിന് സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യൂണിയൻ ജില്ലാ പ്രസിഡന്റ് അസൈനാർ ഊരകം അധ്യക്ഷതവഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കെ എ റഫാത്ത് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗങ്ങളായ എ കെ എ നസീർ, മണി നീലഞ്ചേരി, മണ്ഡലം പ്രസിഡണ്ടുമാരായ പി കെ സിദ്ദീഖ് കണ്ണമംഗലം, എം കെ മൊയ്തീൻ, പി പിഎ ബാവ, കെ കുഞ്ഞു മൊയ്തീൻ, സുബ്രഹ്മണ്യൻ കാളങ്ങാടൻ, പൂഴിത്തറ പോക്കർ ഹാജി, രമേശ് നാരായണൻ എം, അഷ്റഫ് മാനരിക്കൽ, തുടങ്ങിയവർ സംസാരിച്ചു.

മനോജ് പുനത്തിൽ സ്വാഗതവും, മണ്ണിൽ ബിന്ദു നന്ദിയും പറഞ്ഞു. സംഗമത്തിനു മുന്നോടിയായി നടന്ന പ്രകടനത്തിന് സിപി നിയാസ്, നാസർ ചേറൂർ, ഭാസ്കരൻ കോട്ടയിൽ, കെ ഗീത, തൊട്ടിയിൽ ഉണ്ണി, ടീ മൊയ്തീൻകുട്ടി, റഷീദ് നീറ്റിക്കൽ, സാവിത്രി വിപി തുടങ്ങിയവർ നേതൃത്വം നൽകി.
   
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രമുഖ വ്യക്തിത്വങ്ങളെ ചടങ്ങിൽ വെച്ച് 
ആദരിച്ചു. വിവിധ ഇനം കലാപരിപാടികളും ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശം ഉൾക്കൊള്ളുന്ന ചിതലേറും കോലങ്ങൾ എന്ന നാടകവും അരങ്ങേറി. ക്ഷേമനിധി അംഗങ്ങൾക്ക് ഓണക്കോടിയും വിതരണം ചെയ്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}