അത്തം നാളെ; വേങ്ങരയിലും പൂവ് വിപണി സജീവമായി

വേങ്ങര: ഓണം ഇങ്ങെത്തി. നാളെ അത്തം. മുറ്റത്തു വിരിയുന്ന പൂക്കളങ്ങളോടെ ആഘോഷത്തിനു തുടക്കമാകും. പിന്നെ ചിത്തിര, ചോതി, വിശാഖം... തുടങ്ങി പത്താം നാൾ പൂർണ നിറവിന്റെ തിരുവോണം.പൂക്കളങ്ങൾ, ഓണക്കോടി, ഓണക്കളികൾ, ഓണസദ്യ... തുടങ്ങി എന്തെല്ലാമാണ് ഇനി ഒരുക്കേണ്ടത്. മിക്കവരും അത്തം പിറക്കും മുൻപ് മുറ്റവും പരിസരവും ഒക്കെ വൃത്തിയാക്കി ഓണത്തെ വരവേൽക്കാൻ ഒരുക്കം തുടങ്ങിയിരുന്നു. 

പൂക്കളങ്ങളിലാണ് അത്തപ്പിറവി. വീട്ടുമുറ്റങ്ങളിൽ മാത്രമല്ല, നാൽക്കവലകളിലും ക്ലബ്ബുകളിലും സ്ഥാപനങ്ങളിലും വലിയ പൂക്കളങ്ങൾ വിരിയും. അതിനുള്ള തറയൊരുക്കവും ഷെഡ് നിർമാണവും പൂർത്തിയായി. ഓണവിപണിക്കായി പൂക്കടകളിൽ ഇന്നലെ തന്നെ പൂക്കൾ എത്തിത്തുടങ്ങി. ഇടയ്ക്കിടെ മാനം കറുത്ത്, മഴ പെയ്യുന്നുണ്ടെങ്കിലും ഓണം വെളുക്കും എന്നാണ് പ്രതീക്ഷ. തെരുവു കച്ചവടക്കാർ ആ പ്രതീക്ഷയിലാണ്. തുണിക്കടകൾ ഉഷാറായി. പലവ്യഞ്ജനം വാങ്ങാനും തിരക്കായി. മറ്റു വിപണികളും സജീവമാണ്. ഓണപ്പരീക്ഷയും തുടങ്ങി.  
 വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ ഔദ്യോഗിക ഓണാഘോഷമില്ല.

അതുകൊണ്ട് ഇത്തവണ പൂ വിപണിക്ക് ഉണർവുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. സർക്കാർ ഓഫീസിലും സ്‌കൂളിലും ഇത്തവണ ഓണാഘോഷമുണ്ടായേക്കില്ല. ഓണാഘോഷം വേണ്ടെന്ന് വച്ചെങ്കിലും പുലിക്കളിയും കുമ്മാട്ടിയും നടത്താൻ അനുമതി നൽകിയത് ആശ്വാസമായി. 

200,300, 500 വരെയാണ്.ഒരുകിലോ പൂക്കളുടെ വില ഇതിന് ആവ്യശ്യക്കാർ എറെയാണന്ന് വേങ്ങര പ്രിയ ഫാൻസി ഉടമ വേങ്ങര ലൈവ്നോട് പറഞ്ഞു
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}