വേങ്ങര: ഓണഘോഷത്തിന്റെ ഭാഗമായി കിങ്‌സ് ബാഡ്മിന്റൺ കോർട്ടിൽ നടന്ന ടീം ചാമ്പ്യൻഷിപ്പിൽ സൽമാൻ നയിച്ച ടീം കിങ്സ് മാനിയാക്സ് ചാമ്പ്യൻമാരായി. മുഹമ്മദാലി മെന്ററായ ടീമിലെ മൂസ പനക്കൽ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു.
സമ്മാനദാന ചടങ്ങിൽ എ കെ നാസർ, ഷൌക്കത്ത് കാംബ്ര, ഗഫൂർ, അറഫ നാസർ, നാരായണേട്ടൻ, ബിനോയ്, ഷറഫു വടക്കൻ, അസീസ് എ പി തുടങ്ങിയവർ പങ്കെടുത്തു.