മലപ്പുറം: സംസ്ഥാനത്തെ മികച്ച കർഷകർക്കു അവാർഡുകൾ നൽകാൻ കേരള കർഷകസംഘം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
നെല്ല്, നാളികേരം, റബ്ബർ, സുഗന്ധവിളകൾ, കിഴങ്ങുവർഗങ്ങൾ, പഴം, പച്ചക്കറി, കശുവണ്ടി, ക്ഷീരം, മാംസം, മുട്ട എന്നിവയുമായി ബന്ധപ്പെട്ട മികച്ച ഒൻപതു കർഷകർക്കാണ് ക്യാഷ് അവാർഡും പ്രശസ്തിപത്രവും നൽകുക.
ജില്ലയിൽനിന്നുള്ള കർഷകർ കൃഷിസംബന്ധമായ വിവരങ്ങൾ ബയോഡേറ്റ സഹിതം ജില്ലാസെക്രട്ടറി, കേരള കർഷകസംഘം ജില്ലാകമ്മിറ്റി ഓഫീസ്, ജൂബിലി റോഡ്, മലപ്പുറം പി.ഒ., പിൻ -676505 എന്ന വിലാസത്തിൽ 10-നകം അപേക്ഷിക്കണമെന്ന് ജില്ലാസെക്രട്ടറി അറിയിച്ചു.