വേങ്ങര: എൻഎസ്എസ് ദിനാചരണത്തോടനുബന്ധിച്ച് ജിഎംവിഎച്ച്എസ്എസ് വേങ്ങര ടൗൺ വിഎച്ച്എസ്ഇ എൻഎസ്എസ് യൂണിറ്റ് വേങ്ങര കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പാലിയേറ്റീവ് സെന്ററിലെ രോഗികൾക്കും പൊതിച്ചോർ വിതരണം ചെയ്തു.
സാമൂഹ്യനീതി വകുപ്പും വേങ്ങര പഞ്ചായത്തും ചേർന്ന് നടത്തുന്ന സ്വയം പ്രഭ ഹോം - പകൽവീട് സന്ദർശിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ പരിപാടി ഉദ്ഘാടനം ചെയ്തു. വേങ്ങര മണ്ഡലം എംഎൽഎ പി കെ കുഞ്ഞാലിക്കുട്ടി പരിപാടിയിൽ വിശിഷ്ടാതിഥിയായി എത്തിച്ചേർന്നു. പകൽ വീട് ലൈബ്രറിയിലേക്ക് വിദ്യാർത്ഥികൾ കൊണ്ടുവന്ന പുസ്തകങ്ങൾ കൈമാറി. മുതിർന്ന പൗരന്മാർക്ക് ഭക്ഷണസാധനങ്ങൾ വിതരണം ചെയ്തു. അവരുടെ അനുഭവങ്ങൾ പങ്കുവച്ചും പരിപാടികൾ അവതരിപ്പിച്ചും സമയം ചെലവഴിച്ചു.
ഫെസിലിറ്റേറ്റർ എ.കെ. ഇബ്രാഹിം, ഐസിഡിഎസ് സൂപ്പർവൈസർ സജ്‌ന മോൾ പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.