കേരള യുവജന സമ്മേളനം പ്ലാറ്റിനം ടവര്‍ സ്ഥാപിച്ചു

കോട്ടക്കല്‍: ഉത്തരവാദിത്തം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് നടത്തുന്ന കേരള യുവജന സമ്മേളനത്തിന്റെ പ്രചാരണം സജീവമായിക്കൊണ്ടിരിക്കുകയാണ്. സാമ്പ്രദായിക പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ നൂതന പദ്ധതികള്‍ പ്രചാരണത്തിന്റെ ഭാഗമായി ആവിഷ്‌കരിച്ച് വരുന്നുണ്ട്. യൂണിറ്റുകളില്‍ സ്ഥാപിക്കുന്ന പ്ലാറ്റിനം ടവറിന്റെ മലപ്പുറം വെസ്റ്റ് ജില്ലാ ഉദ്ഘാടനം എടരിക്കോട് താജുല്‍ ഉലമാ ടവര്‍ പരിസരത്ത് സ്ഥാപിച്ചുകൊണ്ട് നിര്‍വഹിച്ചു. 

ജില്ലാ പ്രസിഡന്റ് ജലാലുദ്ദീന്‍ ജീലാനി വൈലത്തൂര്‍, സംസ്ഥാന ഫിനാന്‍സ് സെക്രട്ടറി അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, ജില്ലാ ജനറല്‍ സെക്രട്ടറി പറവൂര്‍ കുഞ്ഞിമുഹമ്മദ് സഖാഫി, ഉസ്മാന്‍ ചെറുശോല, എന്‍.എം സൈനുദ്ദീന്‍ സഖാഫി വെന്നിയൂര്‍, സഈദ്  സകരിയ ചെറുമുക്ക്, ഷമീര്‍ ആട്ടീരി, സുലൈമാന്‍ മുസ്ലിയാര്‍ വെള്ളിയാമ്പുറം, നൗഫല്‍ കൊടിഞ്ഞി സംബന്ധിച്ചു ഡിസംബര്‍ 27,28,29 തീയതികളിലായി തൃശ്ശൂരിലാണ് കേരള യുവജന സമ്മേളനം നടക്കുന്നത്. പ്ലാറ്റിനം ഇയറിന്റെ ഭാഗമായി മുഴുവന്‍ യൂണിറ്റുകളിലും ഗ്രാമസമ്മേളനം, ഹിസ്റ്ററി കോണ്‍ഫറന്‍സ്, രാഷ്ട്രീയ പ്പുര, മനുഷ്യപ്പറ്റി രാഷ്ട്രീയം പ്രവര്‍ത്തക സംഗമം എന്നിവ നടന്നുവരുന്നു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}