മലപ്പുറം: എസ്.വൈ.എസ് ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് നടക്കുന്ന മലപ്പുറം മൗലിദിന്റെ ഭാഗമായി നഗരിയിൽ സമസ്ത ജില്ല സെക്രട്ടറി പി. ഇബ്റാഹീം ബാഖവി പതാക ഉയർത്തി. വൈകുന്നേരം 5.30 ന് കോട്ടപ്പടി ടൗൺ സുന്നി മസ്ജിദ് പരിസരത്ത് നടക്കുന്ന പരിപാടി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പൊൻമള അബ്ദുൽഖാദർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. സയ്യിദ് ജഅ്ഫർ തുറാബ് ബാഖവി പാണക്കാട്, സയ്യിദ് ശിഹാബുദ്ദീൻ അഹ്സനി, സയ്യിദ് മുർതള ശിഹാബ് സഖാഫി സംസാരിക്കും. നഗരിയിൽ നടന്ന
പതാക ഉയർത്തൽ ചടങ്ങിൽ കേരള മുസ്‌ലിം ജമാഅത്ത് സോൺ പ്രസിഡണ്ട് പി.സുബൈർ അധ്യക്ഷത വഹിച്ചു.
എസ്.വൈ.എസ് ജില്ലാ സെക്രട്ടറിമാരായ എം.ദുൽഫുഖാർ സഖാഫി, പി.യൂസുഫ് സഅദി, പി.പി.മുജീബ് റഹ്‌മാൻ, സോൺ പ്രസിഡണ്ട് ടി.സിദ്ദീഖ് മുസ്‌ലിയാർ, ഇ.എം.അസീസ് മൗലവി, സൈനുദ്ദീൻ സഖാഫി ഹാജിയാർപള്ളി, എം.കെ.ബദറുദ്ദീൻ, പി. എൻ.കുഞ്ഞറമു ഹാജി, ഉസ്മാൻ മുസ്‌ലിയാർ, എം. മൊയ്തീൻ കുട്ടി എന്നിവർ സംബന്ധിച്ചു.