കോട്ടക്കൽ: നഗരസഭയും കോട്ടൂർ എ.കെ.എം ഹയർ സെൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന "ലേൺ വെൽ ഹബ് " പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഡോ.കെ ഹനീഷയും വൈസ് ചെയർമാൻ സി മുഹമ്മദാലിയും ചേർന്ന് പ്രകാശനം നിർവഹിച്ചു.വേങ്ങര ലൈവ്.മത്സര പരീക്ഷകൾക്ക് തയ്യാറാകുന്ന ഉദ്യോഗാർത്ഥികൾക്ക് പഠിക്കാനുള്ള സൗകര്യവും, ചർച്ച ചെയ്യാനും, പുസ്തകങ്ങൾ റഫറൻസ് ചെയ്യാനുള്ള അവസരം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ റംല ടീച്ചർ, ആരോഗ്യം സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൻ മറിയാമു, വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ആലമ്പാട്ടിൽ റസാഖ്, പൊതുമരാമത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ പി.ടി അബ്ദു, വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൻ നുസൈബ അൻവർ, ടി.കബീർ, കെ.പി ഗോപിനാഥൻ,എൻ.എസ്.എസ് കോർഡിനേറ്റർ ബിസി ജിസ്മിത്ത് എന്നിവർ പങ്കെടുത്തു.
"ലേൺ വെൽ ഹബ്" ലോഗോ പ്രകാശനം ചെയ്തു
admin
Tags
Malappuram