മഞ്ചേരി: രണ്ടാം ഹോം മാച്ചിന് പയ്യനാട് സ്റ്റേഡിയത്തിൽ മലപ്പുറം എഫ്.സി. എത്തിയപ്പോൾ ആവേശത്തിന് ഒട്ടും കുറവുണ്ടായില്ല. എം.എഫ്.സി.യുടെ ആരാധകക്കൂട്ടമായ അൾട്രാസ് സ്റ്റേഡിയം കുലുങ്ങുന്ന തരത്തിൽ ആരവമുയർത്തി.
വാദ്യമേളങ്ങളോടെയും കൂറ്റൻ ബാനർ ഉയർത്തിയും അൾട്രാസ് ഗാലറിയിൽ ഓളംതീർത്തു. എം.എഫ്.സി.യുടെ ജേഴ്സിയണിഞ്ഞും സ്‌കാർഫ് ധരിച്ചുമാണ് അൾട്രാസ് സ്റ്റേഡിയത്തിലേക്കു പ്രവേശിച്ചത്.
കഴിഞ്ഞ കളിയിൽ 15,318 പേരായിരുന്നു സ്റ്റേഡിയത്തിൽ കളി കാണാൻ എത്തിയത്.
ഗോൾവല കാത്തത് ടെൻസിൻ
കഴിഞ്ഞ കളിയിൽനിന്ന് ഏതാനും മാറ്റങ്ങളുമായാണ് മലപ്പുറം എഫ്.സി. ഗ്രൗണ്ടിൽ ഇറങ്ങിയത്.വേങ്ങര ലൈവ്.ഗോൾകീപ്പർ വി. മിഥുനിനു പകരം ടെൻസിൻ സാംഡുപാണ് ഗോൾവല കാത്തത്. മുന്നേറ്റതാരം റിസ്‌വാൻ അലിക്ക് പകരം ബുജൈർ വലിയാട്ട് ഇറങ്ങി. മിഡ്ഫീൽഡർ അജിത്കുമാറും ആദ്യ ഇലവനിൽ ഇടംപിടിച്ചു. 3-4-3 ശൈലിയിൽ മധ്യനിരയ്ക്കു പ്രാധാന്യവുമായാണ് മലപ്പുറം ഇറങ്ങിയത്. കഴിഞ്ഞ കളിയിൽ മധ്യനിരയുടെ പോരായ്‌മയാണ് കാലിക്കറ്റ് എഫ്.സി.ക്കെതിരേയുള്ള തോൽവിക്കു കാരണമായത്.