വേങ്ങര: സംസ്ഥാന ഭക്ഷ്യ പൊതുവിതരണ
ഉപഭോക്തൃകാര്യ വകുപ്പിന്റെ
കെ- സ്റ്റോർ ഉദ്ഘാടനം കണ്ണാട്ടിപ്പടിയിൽ
വേങ്ങര നിയോജകമണ്ഡലം എം എൽ എ പി.കെ കുഞ്ഞാലികുട്ടി നിർവ്വഹിച്ചു.
ചടങ്ങിൽ തിരൂരങ്ങാടി താലൂക്ക് സപ്ലൈ ഓഫീസർ പ്രമാദ്.പി സ്വാഗതം പറഞ്ഞു. ആദ്യവിൽപന വേങ്ങര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുഞ്ഞുമുഹമ്മദ് ടി.കെ. നിർവ്വഹിച്ചു. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസലിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ബ്ലോക്ക് മെമ്പർ അബ്ദുൽ അസീസ് പറങ്ങോടത്ത്, പഞ്ചായത്ത് ആറാം വാർഡ് മെമ്പർ റുബീന അബ്ബാസ്, വിവിധ രാഷ്ട്രീയ സംഘടനകൾക്ക് വേണ്ടി ഷിബിലി കണ്ണാട്ടിപ്പടി, ബാബു പാറയിൽ, രാധാകൃഷണൻ മാസ്റ്റർ, അബ്ദുൽ ഖാദർ, പ്രഭീഷ് പറാട്ട്, ശശി കടവത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. റേഷനിങ് ഇൻസ്പെക്ടർ ബിന്ധ്യ എ.എം നന്ദി പറഞ്ഞു.