വേങ്ങര: സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശം ഉയർത്തിപ്പിടിച്ച് ഓണ നാളുകളും നബിദിനവും ഒരുമിച്ചെത്തുന്ന സന്തോഷത്തിന്റെ ഈ പൂക്കാലം വിവിധ പരിപാടികളോട് കൂടി വേങ്ങര ടൗൺ പൗരസമിതി ആഘോഷിച്ചു.
മീലാദ് സൗഹൃദ സംഗമം പ്രസിഡണ്ട് എം കെ റസാക്കിന്റെ അധ്യക്ഷതയിൽ വേങ്ങര പോലീസ് സ്റ്റേഷൻ റൈറ്റർ മുഹമ്മദ് റിൻഷാൻ ഉദ്ഘാടനം ചെയ്തു. എം ടി മുഹമ്മദലി ദേശഭക്തിഗാനം ആലപിച്ചു. ജനമൈത്രി ബീറ്റ് ഓഫീസർ ഫൈസൽ, അലങ്കാർ മോഹൻ, സോഷ്യൽ അസീസ് ഹാജി, പാക്കട സെയ്തു, ഹക്കീം തുപ്പിലിക്കാട്ട്, സി.ടി മൊയ്തീൻകുട്ടി, എ കെ മുഹമ്മദ് അലി, എം ടി സുജ, എംഎൽഎ മജീദ്, പി കെ ഹാരിസ്, എ പി കെ തങ്ങൾ, മുഹമ്മദ് കോയ, ദിറാർ വേങ്ങര, എ പി അബൂബക്കർ, സലാഹുദ്ധീൻ പാക്കട പുറായ, എ കെ ഹംസ, കുട്ടൻ ഇലക്ട്രിക് തുടങ്ങിയ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുത്തു.
പൗരസമിതി അംഗങ്ങളായ മുള്ളൻ ഹംസ സ്വാഗതവും കെസി മുരളി നന്ദിയും പറഞ്ഞു. ഓണത്തോടനുബന്ധിച്ച് വയോജനങ്ങൾക്കുള്ള ഓണക്കോടി വിതരണം പൗരസമിതി പ്രസിഡണ്ട് എം കെ റസാക്ക് നിർവഹിച്ചു. പരിപാടിയോട് അനുബന്ധിച്ച് വേങ്ങര ടൗണിൽ പൊതുജനങ്ങൾക്കായി പായസ വിതരണവും ഉണ്ടായിരുന്നു.