വേങ്ങര: വേങ്ങര മണ്ഡലം മുസ്‌ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ വേങ്ങര പോലീസ്‌സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ആരോപണവിധേയരായ പോലീസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നാരോപിച്ചും ഇവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുമായിരുന്നു മാർച്ച്. വേങ്ങര ബസ് സ്റ്റാൻഡിൽനിന്ന് തുടങ്ങിയ മാർച്ച് പോലീസ് സ്റ്റേഷനു മുന്നിൽ വേങ്ങര എച്ച്.എസ്.ഒ. സി.ഐ. രാജേന്ദ്രൻ എസ്. നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടഞ്ഞു.
മാർച്ച് യൂത്ത് ലീഗ് ജീല്ലാ പ്രസിഡന്റ് ശരീഫ് കുറ്റൂർ ഉദ്ഘാടനം ചെയ്തു. പി. മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. പി.കെ. അസ്‌ലു, പുള്ളാട്ട് ഷംസുദ്ദീൻ, നൗഫൽ മമ്പീതി, ഇ.കെ. സുബൈർ, ഹുസൈൻ ഊരകം, കൊണ്ടാണത്ത് അബ്ദുൾ റഷീദ്, വി.കെ. അമീർ എന്നിവർ പ്രസംഗിച്ചു.