കെ എസ് എഫ് എ ടീമുകളുടെ പ്രഖ്യാപനം നടത്തി

വെന്നിയൂർ: വെന്നിയൂർ പ്രവാസി സംഘം (വിപിഎസ്‌) ന്റെ നേതൃത്വത്തിൽ വെന്നിയൂർ ജി എം യു പി സ്കൂൾ സ്റ്റേഡിയത്തിൽ വെച്ച് ഡിസംബർ ഒന്നാം തിയതി നടക്കുന്ന വിപിഎസ്‌ ട്രോഫിക്ക് വേണ്ടിയുള്ള അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെന്റിലേക്കുള്ള കെ എസ് എഫ് എ ടീമുകളുടെ പ്രഖ്യാപനം കായിക മന്ത്രി അബ്ദുറഹ്മാൻ നിർവ്വഹിച്ചു.

വിപിഎസ് പ്രസിഡന്റ് മജീദ് പാലക്കൽ, കെ എസ് എഫ് എ ഭാരവാഹികളായ മജീദ്, യാസ്സർ, വിപിഎസ്‌ വൈസ് പ്രസിഡണ്ടുമാരായ ടി.ടി. മുഹമ്മദ് കുട്ടി, മുസ്തഫ ഹാജി, ജോയിന്റ് സെക്രട്ടറി ബഷീർ തെങ്ങിലകത്ത്, എക്സിക്യൂട്ടീവ് അംഗങ്ങളായ സാബിർ, സൈനുൽ ആബിദ് തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}