പറപ്പൂർ: പറപ്പൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഡി.സി.സി ജനറൽ സെക്രട്ടറി കെ എ അറഫാത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് നാസർ പറപ്പൂർ അധ്യക്ഷതവഹിച്ചു. അഷ്റഫ് രാങ്ങാട്ടൂർ മുഖ്യ പ്രഭാഷണം നടത്തി.
നേതാക്കളായ ഖാദർ പങ്ങിണിക്കാട്ട്, കെ.എ റഹിം, മുസ്സ എടപ്പനാട്ട്, രമേശ് നാരായണൻ, മാനു ഊരകം, എ.എ റഷീദ്, ഇബായി ഒതുക്കുങ്ങൽ, ഹാരിസ് മാനു, പ്രമോദ്നായർ, ഇബ്രാഹീംക്കുട്ടി പാലാണി, മുസ്സ കൊളക്കാട്ടിൽ, ദാസൻ, എൻ.പി അസൈനാർ, രാജീവ്, മണക്കാഞ്ചേരി മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.