ഊരകം: അൽ-മാസ് ആർട്സ് & സ്പോർട്സ് വെങ്കുളം സംഘടിപ്പിച്ച അൽ-മാസ് ക്രിക്കറ്റ് ലീഗ് (2K24,സീസൺ -4)ൽ ഈഗിൾ കോട്ടപ്പറമ്പ് ടീം ചാമ്പ്യൻമാരായി. വാശിയേറിയ ഫൈനൽ മത്സരത്തിൽ ഡൗൺ ടൗൺ വേങ്ങരയെ എട്ട് വിക്കറ്റിനു പരാജയപ്പെടുത്തിയാണ് ഈഗിൾ കോട്ടപ്പറമ്പ് അൽമാസ് ക്രിക്കറ്റ് ലീഗിൽ ചാമ്പ്യൻമാരായത്. തുടരെ രണ്ടാം കിരീടമാണ് അൽ-മാസ് ലീഗിൽ ഈഗിൾ കോട്ടപ്പറമ്പ് സ്വന്തമാക്കുന്നത്.
ഫൈനൽ മത്സരത്തിൽ ഈഗിൾ കോട്ടപ്പറമ്പിന് കരുത്തേകിയത് ക്യാപ്റ്റൻ ബാസിയുടെ മികച്ച പ്രകടനമായിരുന്നു. മാനേജ്‌മന്റ് അംഗങ്ങളായ മുഹമ്മദ് ഷരീഫ് എ പി, സഹൽ അമ്പലവൻ, ഉവൈസ്, കുഞ്ഞിപ്പ, റസാഖ് മാനു തുടങ്ങിയവർ ഈഗിൾ കോട്ടപ്പറമ്പിനു വേണ്ടി കിരീടം ഏറ്റുവാങ്ങി.