വേങ്ങര: വേങ്ങര പഞ്ചായത്ത് ഒന്നാം വാർഡിന് പി.കെ കുഞ്ഞാലിക്കുട്ടി എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ലഭിച്ച എൽ.ഇ.ഡി മിനിമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം കൊടുവായൂർ ചെറാട്ടിൽ പള്ളിക്ക് സമീപം വി.കെ അബ്ദുൽ മജീദ് നിർവഹിച്ചു.
പരിപാടിയിൽ കോൺഗ്രസ് നേതാവ് ചെറാട്ടിൽ ബാവ, വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് പ്രൊഫസർ പി.ടി ഇബ്രാഹിം കുട്ടി, മുൻ വാർഡ് മെമ്പർ ചാത്തമ്പാടൻ സൈദലവി, യൂത്ത് ലീഗ് പ്രസിഡന്റ് പി.പി അജ്മൽ, കെ.ടി അബൂബക്കർ മാഷ്, എൻ.ചന്ദ്രൻ, പിലാശേരി ബീരാൻ ഹാജി, തിരുത്തി അയ്മുതു തുടങ്ങിയവർ പങ്കെടുത്തു.