ആഭ്യന്തരവകുപ്പ് ഉപയോഗിച്ച് ബി.ജി.പി ,സി.പി.എം പരസ്പര കച്ചവടം നടത്തുന്നു-വി.എസ് ജോയ്

വേങ്ങര: ആഭ്യന്തരവകുപ്പ് ഉപയോഗിച്ച് കൊണ്ടാണ് ബി.ജെ.പിയും ,സി.പി.എമ്മും പരസ്പര സഹായ സംഘങ്ങളായി പ്രവർത്തിച്ച് കച്ചവടം ഉറപ്പിക്കുന്നതെന്നും വരുന്ന തദ്ധേശതെരഞ്ഞെടുപ്പിന്  പോലും മുൻകൂട്ടി കരാർ ഉറപ്പിച്ചിട്ടുണ്ടെന്നും അതിനെതിരെ ജനങ്ങൾക്കിടയിൽ ശക്തമായ പ്രചരണപരിപാടിയുമായി കോൺഗ്രസ്സ് പ്രവർത്തകർ രംഗത്തിറങ്ങണമെന്നും വരുന്ന തദ്ധേശതെരഞ്ഞെടുപ്പിൽ പാർട്ടിയുടെ നല്ലപ്രവർത്തകർക്ക് അവസരം നൽകാൻ തയ്യാറാണെന്നും മിഷൻ 2025 എന്നപേരിൽ കെ.പി.സി.സി യുടെ നിർദ്ധേശപ്രകാരം കേരളത്തിലെ നൂറ്റിനാൽപത് നിയോജകമണ്ഡലങ്ങളിലും നടക്കുന്ന ക്യാമ്പ് സെൻട്രൽ എക്സികുട്ടീവിൻ്റെ വേങ്ങര നിയോകമണ്ഡലം തല ഉൽഘാടനം നിർവഹിച്ച് കൊണ്ട് ഡി.സി.സി പ്രസിഡൻറ് വി.എസ് ജോയ് അഭിപ്രായപ്പെട്ടു. ചടങ്ങിൽ വി.പി റഷീദ് അധ്യക്ഷതവഹിച്ചു.കെ.പി.സി.സി ജനറൽസെക്രട്ടറി പി.എ സലിം,റഷിദ് പറമ്പൻ,എ.കെ അബ്ദുറഹിമാൻ,പി.എ ചെറീത്,കെ.എ അറഫാത്ത്,നാസർ പറപ്പൂർപി.പി ആലിപ്പു,എ. കെ. എ നസീർ,മണി നീലഞ്ചേരി,എൻ.പി ചിന്നൻ,പി.പി. ബാവ,ഹംസ തെങ്ങിലാൻ,പി.കെ സിദ്ധീഖ്, രാധാകൃഷ്ണൻമാസ്റ്റർ,മാനു ഊരകം,വി.യു ഖാദർ,നാസിൽ പൂവിൽ, സുലൈഖമജീദ്, ഫിർദൗസ് എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}