വേങ്ങര: ഭാരതീയചകിത്സാ വകുപ്പും നാഷണൽ ആയുഷ് മിഷൻ കേരളവും ചേർന്ന് വേങ്ങര ഗ്രാമപഞ്ചായത്ത് ആയുർവേദ ഡിസ്പൻസറിയുടെ നേതൃത്വത്തിൽ ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് നടത്തി. പാക്കടപ്പുറായ പി.എം. എസ്. യു.പി സ്കൂളിൽ വെച്ചാണ് ക്യാമ്പ് സംഘടിപ്പിക്കപ്പെട്ടത്.
ചടങ്ങിൽ ഡോ. ഷബ്ന ബീഗം സ്വാഗതമാശംസിച്ചു. വേങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉദ്ഘാടനം നിർവഹിച്ചു.
വേങ്ങര ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ റുബീന അബ്ബാസ്, ആരോഗ്യ സ്‌റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ആരിഫ എം , പാക്കടപ്പുറായ പി.എം.എസ്. യു.പി സ്കൂൾ എച്ച് എം ഷീജിത്ത് എ.പി എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രകാശ് നന്ദി പറഞ്ഞു.
ഡോ: ഷബ്‌നം മുഹമ്മദ് (AMAI), ഡോ : മുഹ്‌സിന എം(AMAI) എന്നിവരുടെ സേവനം ക്യാമ്പിൽ ലഭ്യമായിരുന്നു.
പ്രായത്തെ തോൽപ്പിച്ചു കൊണ്ട് മുന്നോട്ട് വന്ന മുഹമ്മദ് കാപ്പൻ, അബൂബക്കർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന സംഗീത വിരുന്ന് ക്യാമ്പിന് കുളിർമയേകി.
ആശാ വർക്കർമാർ, കുഴിച്ചെന ജി എഫ് സി ആർട്സ് & സ്പോർട്സ് ക്ലബ്ബ് അംഗങ്ങൾ എന്നിവരുടെ സേവനവും ക്യാമ്പിൽ ഉണ്ടായിരുന്നു.
ക്യാമ്പിൽ നൂറോളം രോഗികൾ പങ്കെടുത്തു.