വയനാട് ദുരിതബാധിതർക്കായി ധനസഹായം വിതരണം ചെയ്തു

തിരൂരങ്ങാടി: വയനാട് ഉരുൾ പൊട്ടൽ ദുരന്തത്തിലെ ദുരിതബാധിതർക്ക് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ്  കുടുംബങ്ങളിൽ നിന്നും  സംസ്ഥാന കമ്മറ്റിയുടെ ധനസഹായ വിതരണം  സംഘടിപ്പിച്ചു.

മാനവരാശിയോടുള്ള സേവനമാണ് ജീവിതത്തിൻ്റെ യഥാർത്ഥ കർമ്മം എന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ച സംസ്ഥാന പ്രസിഡൻ്റ് ശശികുമാർ  കാളികാവ് പറഞ്ഞു. മനാഫ് താനൂർ അധ്യക്ഷത വഹിച്ചു. തിരുരങ്ങാടി മണ്ഡലം പ്രസിഡണ്ട് അബ്ദു റഹീം പൂക്കത്ത് സ്വാഗതം പറഞ്ഞു.
 
ദുരിതബാധിതരായ പതിനഞ്ച്  കുടുംബങ്ങൾക്ക് ധനസഹായം വിതരണം ചെയ്തു. 

പി.എ.ഗഫൂർ താനൂർ, നിയാസ് അഞ്ചപ്പുര, നാസർ മീനങ്ങാടി, എൻ.ബി.സുരേഷ് കുമാർ മാസ്റ്റർ, ശിവദാസൻ പടിഞ്ഞാറത്തറ, ബൈജു ചൂരൽമല എന്നിവർ സംസാരിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}