വേങ്ങര: ഗ്രാമപഞ്ചായത്ത് സംരംഭകത്വ പൊതുബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
2024-2025 സംരംഭക വർഷം 3.0 യുടെ ഭാഗമായി വേങ്ങര ഗ്രാമപഞ്ചായത്തും തിരൂരങ്ങാടി താലൂക്ക് വ്യവസായ ഓഫീസും സംയുക്തമായി മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സംരംഭകത്വ പൊതുബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
ശനിയാഴ്ച ഉച്ചയ്ക് 2 മണിക്ക് വേങ്ങര പഞ്ചായത്ത് ഹാളിൽ വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ അറുപതിൽ പരം ആളുകൾ പങ്കെടുത്തു.വേങ്ങര ലൈവ്.പരിപാടി വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ കെ പി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ടി കെ കുഞ്ഞിമുഹമ്മദ് (പൂച്യാപ്പു)ന്റെ
അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വേങ്ങര ഗ്രാമപഞ്ചായത്ത് ഇ ഡി ഇ നിത്യ. സി സ്വാഗതം പറഞ്ഞു.
ഹസീന ബാനു സി പി (ചെയർപേഴ്സൺ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി), ആരിഫ എം (സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, വിദ്യാഭ്യാസം, ആരോഗ്യം, സലിം എ കെ ( ചെയർമാൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി), മറ്റു മെമ്പർമാർ എന്നിവർ ആശംസകൾ നേർന്നു.
വേങ്ങര ബ്ലോക്ക്‌വ്യവസായ വികസന ഓഫീസർ ജയശ്രീ ഒ കെ, വേങ്ങര ഗ്രാമപഞ്ചായത്ത് ഇ ഡി ഇ നിത്യ സി, പരപ്പനങ്ങാടി മുനിസിപ്പാലിറ്റി ഇ ഡി ഇ ചൈതന്യ വി ജെ എന്നിവർ വിവിധ വിഷയങ്ങളെ കുറിച്ച് ക്ലാസ്സ് എടുത്തു.
യോഗത്തിന് എടരിക്കോട് ഗ്രാമപഞ്ചായത്ത് ഇ ഡി ഇ ആഷിക്കലി നന്ദി അറിയിച്ചു.