വേങ്ങര: സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമവും ശാക്തീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഇരുപത് വർഷത്തോളമായി വേങ്ങര ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന കൊർദോവ എജുക്കേഷണൽ ചാരിറ്റബിൾ സൊസൈറ്റി (എൻ.ജി.ഒ) യുടെപുതിയ ഓഫീസ് ഉദ്ഘാടനം വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി ഹസീന ഫസൽ നിർവ്വഹിച്ചു.
ചടങ്ങിൽ കൊർദോവചെയർമാൻ യൂസുഫലിവലിയോറ, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ പറങ്ങോടത്ത് അസീസ്, എ .കെ എ .നസീർ, പി.എച്ച് ഫൈസൽ, ടി. മൊയ്തീർകുട്ടി, എ. കെ. അലവിക്കുട്ടി, കെ.ടി. ബാവ, പി. ഇബ്രാഹിം, എം. ശിഹാബുദ്ദീൻ, കെ.ടി ഇൽയാസ്, കെ. സാദിഖലി, പി.കെ.ഷഫീഖ് എന്നിവർ സംബന്ധിച്ചു.