വേങ്ങര: മാലിന്യ മുക്തനവകേരളം & സ്വച്ഛത ഹി സേവ എന്നീ പദ്ധതികളുടെ ആഭിമുഖ്യത്തിൽ വേങ്ങര ഗ്രാമപഞ്ചായത്ത് പരിധിയിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് നാസ്ക് കുറ്റൂർ ക്ലബ്ബിന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉദ്ഘാടനം ചെയ്യുകയും വാർഡ് മെമ്പർ ഉമ്മർ കോയ മാലിന്യ മുക്ത പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. എൻ വൈ കെ വേങ്ങര ബ്ലോക്ക് കോർഡിനേറ്റർമാരായ മുഹമ്മദ് അസ്‌ലം, രഞ്ജിത്ത് ചെറായി, ക്ലബ്ബ് പ്രസിഡന്റ്, സെക്രട്ടറി മറ്റു ക്ലബ് ഭാരവാഹികളും ഈ കർമ്മ പദ്ധതിയിൽ പങ്കാളികളായി.
മുപ്പതോളം വരുന്ന ക്ലബ്ബ് പ്രവർത്തകരും മറ്റും ചേർന്ന് കുറ്റൂർ സ്കൂൾ, പോസ്റ്റ് ഓഫീസ്, വായനശാല & ക്ലബ്ബ് പരിസരവുമാണ് വൃത്തിയാക്കിയത്.