വേങ്ങര: കുറ്റൂർ നോർത്ത് കെഎംഎച്ച്എസ്എസിൽ 10 ദിവസം നീണ്ടു നിൽക്കുന്ന ഓണം വെക്കേഷൻ ഫുട്ബോൾ ക്യാമ്പ് ആരംഭിച്ചു. സ്കൂൾ മാനേജർ ഹുസൈൻ ഹാജി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ഫൈസൽ പി കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോക്ടർ നൗഫൽ പനക്കൽ സ്പോർട്സ് ഓറിയന്റഷൻ ക്ലാസ് എടുത്തു. കായിക അധ്യാപകൻ പ്രസൂൺ കെ സ്വാഗതവും അർഷദ് റിജു നന്ദിയും രേഖപ്പെടുത്തി.
ഫുട്ബോൾ ക്യാമ്പ് ആരംഭിച്ചു
admin