വേങ്ങര: സെപ്റ്റംബർ 27ന് നടക്കുന്ന കുറ്റാളൂർ ബദ്റുദുജ മീലാദ് സമ്മേളനത്തിന്റെ പ്രചരണ ഭാഗമായി സബാഹ് സ്ക്വയറിൽ വിദ്യാർഥികൾ നടത്തിയ ഫ്ലാഷ് മോബ് ശ്രദ്ധേയമായി.
ദഫ്, ഫ്ലവർ ഷോ, ഗാനങ്ങൾ എന്നിവ കോർത്തിണക്കിയ പരിപാടി കാഴ്ചക്കാരുടെ മനം കവർന്നു. ശബിലി മൂത്തേടം സമ്മേളന സന്ദേശം നടത്തി. മിദ്ലാജ് കുറ്റിപ്പാല, റാഷിദ് കൊണ്ടോട്ടി, റാസിൽ പെരുമുഖം എന്നിവർ ഗാനങ്ങൾ ആലപിച്ചു. സിനാൻ ആട്ടീരി, ശബീബ് ചാലെടി, സ്വാലിഹ് മണ്ണാർക്കാട് എന്നിവർ നേതൃത്വം നൽകി.