വേങ്ങര: മലപ്പുറം ജില്ലാ അസോസിയേഷൻ ഇൻലെയ്ൻ റോളർ സ്കേറ്റിംഗ് സെവന്റീൻ എബോ 2024 മത്സരിച്ച നാല് ഇവന്റിലും സ്വർണ്ണത്തിളക്കവുമായി ലഹ്ൻ പൂഴിത്തറ അഞ്ചാം തവണയും സംസ്ഥാന മീറ്റിലേക്ക് സെലക്ഷൻ നേടി.
റോക്ക ക്ലബ്ബ് റോളർ സ്കേറ്റിംഗ് താരവും മലപ്പുറം എം എസ് പി പ്ലസ് ടു വിദ്യാർഥിയുമാണ് ലഹ്ൻ. റോക്ക റാഷിദിന്റെ ശിക്ഷണത്തിലാണ് പരിശീലനം നടത്തുന്നത്.
വളാഞ്ചേരിയിലും എടരിക്കോട് എന്നിവിടങ്ങളിൽ നടന്ന സെവന്റീൻ എബോ മത്സരത്തിൽ ടൈം ടു ടൈം, 15,000 റോഡ്, 10,000 റിംഗ്ഗ്, 10,000 റോഡ് എന്നീ ജനങ്ങളിലാണ് ലഹ്ൻ തിളക്കമാർന്ന സ്വർണ്ണ നേട്ടങ്ങളിൽ എത്തി സംസ്ഥാന മീറ്റിന് സെലക്ഷൻ നേടിയത്.