വേങ്ങര: എസ് വൈ എസ് റബീഉൽ അവ്വൽ കാമ്പയിന്റെ ഭാഗമായി തിരു നബി (സ്വ) ദർശനം ജീവിതം എന്ന ശീർഷകത്തിൽ മത, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ സമുദായത്തിലെ നേതാക്കളെയും പ്രതിനിധികളെയും പങ്കെടുപ്പിച്ചു കൊണ്ട് എസ് വൈ എസ് ചിനക്കൽ യൂണിറ്റ് സ്നേഹ സംഗമം സംഘടിപ്പിച്ചു.
മഹല്ല് കാര്യദർശി പറങ്ങോടത്ത് ബാപ്പുവിന്റെ നേതൃത്വത്തിൽ യൂണിറ്റ് പ്രസിഡന്റ് നിഷാദ് സഖാഫി അധ്യക്ഷത വഹിച്ചു, അബ്ദുൽ മജീദ് പാലശേരി ഉദ്ഘാടനം ചെയ്തു.
കണ്ണൂർ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസർ ഡോ : മുഹമ്മദലി മമ്പീതി സന്ദേശ പ്രഭാഷണം നടത്തി. പ്രവാചക തിരുമേനിയുടെ ജീവിത മാതൃകയെയും അദ്ധ്യാപനങ്ങളെയും സംസാരിച്ചു കൊണ്ട് മുസ്തഫ പി, ഇഖ്ബാൽ ടി വി, പ്രഭാകരൻ, സുബ്രമണ്യൻ, പ്രസാദ്, ഡോ:ജാബിർ പി, മുഹമ്മദ് കെ ടി, റബീഹ് പി പി, ഹംസ അരീക്കൻ, ശാഹുൽ ഹമീദ് കെ ടി, യൂസുഫ് പി എന്നിവർ പ്രസംഗിച്ചു.
വേലായുധൻ, പ്രഭാഷ്, മൊയ്‌തീൻ പി, ജലീൽ പി ഉൾപ്പെടെ 40 ലധികം പേർ സംബന്ധിച്ചു. യൂണിറ്റ് സെക്രട്ടറി ഷബീബ് നന്ദി അറിയിച്ചു.