കുടുംബ ജീവിതത്തിൽ വിശ്വാസം പുലർത്തുക: യൂസുഫ് ഉമരി

വേങ്ങര : യുവ ദമ്പതികൾ കുടുംബ ജീവിതത്തിൽ പരസ്പരവിശ്വാസം നില നിർത്തണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര കൂടിയാലോചന സമിതി അംഗം യൂസുഫ് ഉമരി. 
യുവ കുടുംബങ്ങൾക്കായി സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് വേങ്ങര, എ ആർ നഗർ ഏരിയകൾ സംയുക്തമായി സംഘടിപ്പിക്കുന്ന 'യൂത്ത് കഫെ' കുടുംബ സംഗമം വലിയപറമ്പ് മലബാർ സെൻട്രൽ സ്കൂളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ സോളിഡാരിറ്റി മലപ്പുറം ജില്ല സെക്രട്ടറി സാബിക് വെട്ടം അധ്യക്ഷത വഹിച്ചു. കുട്ടികളോടൊപ്പം എന്ന സെഷനിൽ ടീൻ ഇന്ത്യ ജില്ല കോ കോർഡിനേറ്റർ അബ്ദുൽ റഹ്മാൻ മമ്പാട് സംസാരിച്ചു. 
ഫാമിലി കൗൺസിലർ സുലൈമാൻ അസ്ഹരി, 
വി. അൻവർ ഷമീം ആസാദ് എന്നിവർ സംസാരിച്ചു. സോളിഡാരിറ്റി ഏരിയ കൺവീനർ പി. ഇ നഷീദ് സ്വാഗതവും ഖുബൈബ് കൂരിയാട് നന്ദിയും പറഞ്ഞു.
 ജമാഅത്തെ ഇസ്ലാമി എ ആർ നഗർ ഏരിയ പ്രസിഡൻ്റ് ഖമറുദ്ദീൻ മാസ്റ്റർ, ശറഫുദ്ധീൻ ഉമർ, മുഹമ്മദലി , പി ഇ  നസീർ , അശ്റഫ് പാലേരി , ഫൈസൽ ചേറൂർ, മിസ് വിൻ അരീക്കൻ എന്നിവർ  നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}