വേങ്ങര ബ്ലോക്ക് പഞ്ചായത്ത് മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ നടത്തിപ്പിനായി ബ്ലോക്ക് തല നിർവഹണ സമിതി രൂപീകരണ യോഗം ചേർന്നു. മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ഒക്ടോബർ രണ്ടിന് ആരംഭിച്ച മാർച്ച് 31ന് മാലിന്യം മുക്തം നവകേരളം പ്രഖ്യാപനത്തിന് ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ബഹുജന പങ്കാളിത്തത്തോടെ നിർവാഹന സമിതി യോഗം ചേർന്ന് മാലിന്യ സംസ്കരണത്തിന്റെ പ്രശ്നങ്ങൾ മനസ്സിലാക്കി അവ പരിഹരിക്കുന്നതിനുള്ള മാർഗങ്ങളും പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യുന്നതിനും തുടർന്ന് വാർഡ് തല നിർവഹണ സമിതി യോഗം ചേരുന്നതിനും തീരുമാനിച്ചു.
എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും ഓഫീസുകളിലും സ്കൂളുകളിലും മാലിന്യം ലഘൂകരിക്കുന്നതിനും സംസ്കരിക്കുന്നതിനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്തു പരിപാടിയിൽ ബ്ലോക്ക് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സഫിയ മലയക്കാരൻ അധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് മണ്ണിൽ ബെൻസീറ ടീച്ചർ പരിപാടി ഉദ്ഘാടനം നിർവഹിച്ചു. ബി ഡി ഒ സുജാത കെ എം മാലിന്യമുക്തം നവകേരളം പദ്ധതിയുടെ അടിസ്ഥാനത്തിൽ നടപ്പാക്കേണ്ട പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഹരിത കേരള മിഷൻ ബ്ലോക്ക് കോഡിനേറ്റർ ജോഷോ അവതരണം നടത്തി. ഒക്ടോബർ 2 മുതൽ 2025 മാർച്ച് 31 വരെ തദ്ദേശസ്ഥാപനങ്ങളിൽ നടത്തേണ്ട വിവിധ പ്രവർത്തനങ്ങൾ ഏതെല്ലാം രീതിയിൽ നടപ്പാക്കാം എന്ന് യോകത്തിൽ ചർച്ച ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ, ഉദ്യോഗസ്ഥർ, പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സർക്കിൾ ഇൻസ്പെക്ടർ, വിദ്യാഭ്യാസ ഉപ ഡയറക്ടർ, യുവജന സംഘടന പ്രതിനിധികൾ, വിദ്യാർത്ഥി സംഘടന പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
പഞ്ചായത്ത് തല നിർവാഹന സമിതി യോഗം നടത്തേണ്ട തീയതിയും മാർച്ച് 31 വരെയുള്ള ക്യാമ്പയിൻ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതുമായി ബന്ധപ്പെട്ട ആശയങ്ങൾ പ്രസിഡണ്ടുമാർ ചർച്ചയിൽ നിർദ്ദേശിച്ചു. ബ്ലോക്ക് ജനറൽ എക്സ്റ്റൻഷൻ ഓഫീസർ ഷിബുവിസൺ പരിപാടിയിൽ നന്ദി പറഞ്ഞു.